GeneralLatestPolitics

വിക്ടോറിയയിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; 2 പേർക്ക് പരിക്ക്

Nano News

പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ – എ.ബി.വി.പി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. എ. ബി.വി. പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു വിക്ടോറിയ കോളേജ്, സിപിഎം ജില്ലാ കമ്മറ്റി ഓഫീസ്, വിദ്യാർഥികൾ ചികിത്സയിൽ ഉള്ള ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.


Reporter
the authorReporter

Leave a Reply