Thursday, December 5, 2024
GeneralLatestPolitics

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം


കണ്ണൂര്‍ ;മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ മമ്പറത്ത് വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരില്‍ ഉണ്ടായിരുന്നു. സി.പി.എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്. സമ്മേളനത്തിന് ശേഷം മടങ്ങാനായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകവെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സുധീപ് ജയിംസ്, കമല്‍ജിത്ത്, വിനീഷ് ചുളള്യാന്‍, പ്രിനില്‍ മതുക്കോത്ത്, റിജിന്‍ രാജ്, മുഹ്‌സിന്‍ കീഴ്ത്തള്ളി, ഇമ്രാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രിക്ക് അകമ്പടിയായി പൊലീസ് വാഹനം ഒപ്പം ഉണ്ടായിരുന്നു. അവര്‍ വാഹനം നിര്‍ത്തുകയോ പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല. അതേ സമയം സര്‍വകലാശാലയിലെ വി.സിയുടെ പുനര്‍നിയമന വിഷയത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.


Reporter
the authorReporter

Leave a Reply