കോഴിക്കോട്: കഴിഞ്ഞ ദിവസം അക്രമിക്കപ്പട്ട തളി ശ്രീരാമക്ഷേത്രം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വംബോര്‍ഡ് തയ്യാറാവണമെന്ന് വി.കെ.സജീവന് ആവശ്യപ്പെട്ടു.ഇപ്പോള്‍ സി.സി.ടിവി പോലും ഇല്ലെന്ന് മാത്രമല്ല രാവിലെ പൂജ കഴിഞ്ഞാല്‍ വൈകുന്നേരം വരെ ആര്‍ക്കും കയറി വിഹരിക്കാവുന്ന അവസ്ഥയാണുളളത്.ശ്രീരാമന്,സീത,ഹനുമാന് എന്നീ പ്രതിഷ്ഠകളുളള വിശേഷപ്പെട്ട അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്.

കഴിഞ്ഞ ദിവസമുണ്ടായത് വലിയ അക്രമമാണ്.ക്ഷേത്ര വാതിലും, താഴികക്കുടങ്ങളും,മേല്‍ക്കൂരയും എല്ലാം തകര്‍ന്ന് പൂജാകര്‍മ്മങ്ങള്‍ പോലും മുടങ്ങി.ഭക്തര്‍ ആകെ വിഷമത്തിലാണ്. പ്രതിവിധികള്‍ നടത്തി പൂജാകര്‍മ്മങ്ങള്‍ പുനഃരാരംഭിക്കുന്നതോടൊപ്പം ക്ഷേത്ര സുരക്ഷക്കാവശ്യമായ സംവിധാനങ്ങള്‍ കൂടി ഉപ്പാക്കണമെന്നും സജീവന് ആവശ്യപ്പെട്ടു.നേതാക്കളും ഭക്തരുമായ പിഎസ് രതീഷ്,കെ.രാജേഷ്,സുകന്യ രാമചന്ദ്രന്, മധു തളി, ആര്.രാമചന്ദ്രന്,എസ്.രുക്മിണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.












