General

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

Nano News

ന്യുഡല്‍ഹി: സെക്കന്തരാബാദ് ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ബംഗാളിലെ ഹൗറക്ക് സമീപം നാല്‍പൂരിലാണ് അപകടം. ആളപായമോ കാര്യമായ പരുക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ട്രെയിന്‍ ട്രാക്ക് മാറുന്നതിനിടെയാണ് പാളം തെറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. പാളം തെറ്റിയ കോച്ചുകളില്‍ ഒരെണ്ണം പാഴ്‌സല്‍ ബോഗിയും മറ്റു രണ്ടെണ്ണം പാസഞ്ചര്‍ ബോഗിയുമാണ്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.


Reporter
the authorReporter

Leave a Reply

error: Content is protected !!