കോഴിക്കോട് : എസ് ഡി ടി യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സലീം കാരാടി (ജില്ലാ പ്രസിഡന്റ്), ശ്രീജിത്ത് വേളം (ജനറൽ സെക്രട്ടറി). കോഴിക്കോട് ഐ വൈ സി ഹാളിൽ ചേർന്ന പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡണ്ട് എ വാസു ഉദ്ഘാടനം ചെയ്തു.
സിദ്ധീഖ് ഈർപ്പോണ (വൈസ് പ്രസിഡണ്ട്), സിദ്ധീഖ് പുത്തൂർ, സിദ്ധീഖ് കരുവൻപൊയിൽ, (സെക്രട്ടറി), സലാം കുട്ടോത്ത് (ട്രഷറർ), ഗഫൂർ വെള്ളയിൽ, അയ്യൂബ് പുതിയങ്ങാടി, അയ്യൂബ് നാദാപുരം.(കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ട്രഷറർ ഖാജാ ഹുസൈൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, ഇസ്മായിൽ കമ്മന, വാഹിദ് ചെറുവറ്റ, സിദ്ധീഖ് ഈർപ്പോണ, സലീം കാരാടി, ശ്രീജിത്ത് കുമാർ സംസാരിച്ചു.