LatestPolitics

എസ് ഡി പി ഐ കലക്ടറേറ്റ് ധർണ്ണയിൽ പ്രതിഷേധമിരമ്പി


കോഴിക്കോട് : സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക, SC/ST സ്പെഷ്യൽ റിക്രൂട്ട്മെന്റ് പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി  കലക്ടറേറ്റ് ധർണയിൽ പ്രതിഷേധം അലയടിച്ചു.
 സംസ്ഥാന സെക്രട്ടറി പി ജമീല ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങൾക്കും ജനസംഖ്യാനുപാതിക സംവരണം ഉറപ്പു വരുത്തണമെന്നും തുല്യനീതി ഉറപ്പുവരുത്താൻ സർക്കാറുകൾ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിലുള്ള നാമമാത്ര സംവരണം പോലും അട്ടിമറിക്കുന്ന നിലപാട് ഇടതു സർക്കാർ അവസാനിപ്പിക്കണം. മുന്നാക്ക സംവരണമെന്ന സവർണ താല്പര്യം മാത്രം മുൻനിർത്തിയുള്ള സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.
ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന പ്രസിഡന്റ് രമേശ്‌ നന്മണ്ട, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി, വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ,  പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല പ്രസിഡൻറ് കെ കെ കബീർ, ദലിത് ക്രൈസ്തവ സമിതി കൺവീനർ ജോൺസൻ നെല്ലിക്കുന്ന്, ദലിത് ആക്ടിവിസ്റ്റ് ബാലൻ നടുവണ്ണൂർ, വിമൻ ഇന്ത്യ മൂവ്മെൻറ് ജില്ല പ്രസിഡൻറ് കെ.കെ ഫൗസിയ, ഐ എൽ പി സംസ്ഥാന സെക്രട്ടറി പി.എം ഷാജി, ജില്ല പ്രസിഡൻറ് സി.ബാബു, എസ്ഡിപിഐ ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, കെ ജലീൽ സഖാഫി, ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, സെക്രട്ടറി നിസാം പുത്തൂർ, റഹ്മത്ത് നെല്ലൂളി , ട്രഷറർ ടി.കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ സലീം കാരാടി , പി വി ജോർജ് , ജുഗൽ പ്രകാശ്, കെ.വി പി ഷാജഹാൻ, മണ്ഡലം പ്രസിഡൻറുമാരായ അഷ്‌കർ വെള്ളയിൽ, റിയാസ് പയ്യോളി, ജാഫർ കെ.പി , അൻവർ പി കെ തുടങ്ങിയവർ സംസാരിച്ചു

Reporter
the authorReporter

Leave a Reply