Wednesday, February 5, 2025
Latest

ജില്ലാ കലക്റ്റർക്ക് സേവ് ഹരിതഉപഹാരം നൽകി 


കോഴിക്കോട്: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡൻ്റ് ആർമി ഫോർ വിവിഡ് എൻവയെന്മെൻ്റ്) ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലയിലെ സ്കൂളുകളിൽ ശുചിത്വ സാക്ഷരതക്കായി രൂപീകരിച്ച ഗ്രീൻ അംബാസഡർമാരുടെ പ്രതിനിധികൾ പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടർ എ ഗീതയ്ക്ക് ഹരിത ഉപഹാരവും ഹരിത സല്യൂട്ടും നൽകി. ഉപഹാരമായി വിയറ്റ്നാം ഏർളി പ്ലാവിൻ തൈ ആണ് നൽകിയത്.  ജില്ലാ കലക്ടറുടെ ചേമ്പറിന് സമീപം നടന്ന ചടങ്ങിൽ പുതിയറ ബി ഇ എം യു പി സ്കൂളിലെ ഗ്രീൻ അംബാസഡർമാരായ ഫിയോണ ലിനു, എ കെ ശിവാനി, റിതാ ഫാത്തി, അലിൻ്റ ജോൺ, നഹിത ഫാത്തിമ തുടങ്ങിയവർ പങ്കാളികളായി. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ, സേവിന്റെ ഭാരവാഹികളായ സെഡ് എ സൽമാൻ, ഷജീർഖാൻ വയ്യാനം, സന്ധ്യ കരണ്ടോട്,   പി എൽ ജയിംസ്, എം ഷഫീഖ്, അനിത റോസ് തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡിന് മുമ്പായിരുന്നു  സേവിൻറെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഗ്രീൻ അംബാസഡർമാരെ തെരഞ്ഞെടുത്തത്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറാൻ നേതൃത്വം നൽകുകയായിരുന്നു ഇവരുടെ ചുമതല.  ഇതിനായി ഇവർക്ക് ജില്ല, വിദ്യാഭ്യാസ ജില്ല, ഉപജില്ല, സ്കൂൾ തലങ്ങളിൽ പരിശീലനങ്ങളും നൽകി.

Reporter
the authorReporter

Leave a Reply