കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്ക് പ്രത്യേക വിഭാഗം
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസിന്റെ പുതിയ ഷോറൂം അടിമുടി മാറ്റങ്ങളുമായി ഹൈലൈറ്റ് മാളിൽ. ഫർണിച്ചർ, ഫർണിഷിങ്, ഡെക്കോർ, ഹോംവെയർ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരവുമായി രണ്ടാംനിലയിൽ പ്രവർത്തനമാരംഭിച്ച ഷോറൂം പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാനുമായ എം.പി. അഹമ്മദ് ജനങ്ങൾക്കു സമർപ്പിച്ചു.
ഉപയോക്താക്കൾക്കു നൽകുന്ന വിശ്വാസമാണ് ഏതു സ്ഥാപനത്തിന്റെയും വിജയമെന്നും ആ നിലയ്ക്ക് സ്റ്റോറീസ് ദേശീയതലത്തിൽതന്നെ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഷോറൂമിൽ ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഏതു ശ്രേണിയിൽപ്പെട്ട ഉത്പന്നത്തിനും വിലയ്ക്കൊത്ത മൂല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു കലക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽപ്പെട്ട ഉത്പന്നങ്ങൾക്കു മികച്ച ഓഫറുകളും ലഭ്യമാണ്. ഫര്‍ണീച്ചറുകള്‍ക്കു പുറമെ ഹോം യൂട്ടിലിറ്റി, ഹോം ഡെക്കോര്‍, ഹോം വെയര്‍ ഉത്പന്നങ്ങള്‍ ഡിസൈനിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാതെ എല്ലാ ശ്രേണിയിലുമുള്ള ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ എത്തിക്കുകയാണ് സ്റ്റോറീസ് ലക്ഷമിടുന്നതെന്ന് സ്റ്റോറീസ് ഫൗണ്ടർ സഹീർ KP അറിയിച്ചു.
അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ 100 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ചെയര്മാന് ഹാരിസ് കെ.പി പറഞ്ഞു.
സ്റ്റോറീസ് മാനേജിങ് ഡയറക്ടർ അബ്ദുൽ നസിർ KP, ഡയറക്ടർമാരായ ഫിറോസ് ലാൽ, മുഹമ്മദ് ബാസിൽ എന്നിവരും ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.