Thursday, December 26, 2024
Local News

റോട്ടറി ക്ലബിന്റെ മെഡിക്കൽ ക്യാമ്പുകൾ മാതൃകപരം : ഡെപ്യൂട്ടി കമ്മീഷണർ


മാവൂർ: ചികിത്സയ്ക്ക് ഭാരിച്ച ചിലവുള്ള ഇക്കാലത്ത് റോട്ടറി പോലുള്ള സംഘടനകൾ നൽകുന്ന ചികിത്സാ ക്യാമ്പുകൾ ജനങ്ങൾക്ക് ഉപകാരപ്രഥമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമ്മോസ് മാമ്മൻ അഭിപ്രായപ്പെട്ടു.    റോട്ടറി  കാലിക്കറ്റ് സൈബർ സിറ്റിയും ആസ്റ്റർ വളണ്ടിയർസും റോപ്പും  മാവൂർ പോലീസിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃക പരമായ ഇത്തരം ക്യാമ്പുകളിലൂടെ ലഭിക്കുന്ന സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാവൂർ പോലീസ് പരിധിയിൽപ്പെട്ട   വ്യാപാരി വ്യവസായി അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ , പോലീസ് കുടുംബാംഗങ്ങൾ, മറ്റ് തൊഴിലാളികൾക്കുമാണ് മാവൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഡോ. രാജേഷ് സുഭാഷ് മുഖ്യതിഥിയായി.                                        മൂത്രാശയ സംബന്ധമായ രോഗ നിർണ്ണയം, ഡോക്ടർ നിർദ്ദേശിക്കുന്ന ഈ സി ജി ടെസ്റ്റ് , എസ് പി ഒ 2 ടെസ്റ്റ്, തുടങ്ങി വിദഗ്ധ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ഏർപ്പെടുത്തിയിരുന്നു. ചടങ്ങിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ , സ്റ്റേഷൻ ഇൻസ്പെക്ടർ കെ. വിനോദൻ ,  ട്രഷറർ ടി അബ്ദ്ദുൾ സലാം, ആസ്റ്റർ കോ-ഓർഡിനേറ്റർ കെ. നിധിൻ  എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply