കോഴിക്കോട്:മുക്കം അഗസ്ത്യമുഴി തൊണ്ടിമ്മൽ വെള്ളരി ചാലിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞ് അപകടമുണ്ടായി. പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ് കുട്ടികളായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്.രാവിലെ 9:30 മണിയോടുകൂടിയാണ് അപകടമുണ്ടായത്. മുക്കം കാർമൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി നേഹ ,യു.കെ.ജി വിദ്യാർത്ഥിനി തൻവി ഉഷ എന്നിവർക്കാണ് പരിക്ക്.
മുക്കത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ചാണ് മറ്റൊരു അപകടം ഉണ്ടായത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പെരുമ്പടപ്പിലാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ കൊടിയത്തൂർ സ്വദേശി നിഥുൻ ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരി ഭാഗത്തുനിന്നും മുക്കത്തേക്ക് പോവുകയായിരുന്ന ബസ്സും മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം.