Local News

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം


കോഴിക്കോട്: അറ്റകുറ്റപ്പണികളുടെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ദേശീയപാത 766 ന്റെ ഭാഗമായ കോഴിക്കോട്-കൊല്ലങ്ങല്‍ റോഡില്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിലെ കുഴികള്‍ അടക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്നു പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനുമുള്ള പ്രവൃത്തികള്‍ നടത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഒക്ടോബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ പകല്‍ സമയത്ത് ഭാരമുള്ള വാഹനങ്ങള്‍ ചുരം വഴി കടന്നു പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലേക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ താമരശ്ശേരി ഡിവൈ എസ്പിക്ക് നിര്‍ദേശം നല്‍കി.


Reporter
the authorReporter

Leave a Reply