Local News

എൻ വേലായുധനെ അനുസ്മരിച്ചു


കോഴിക്കോട്: പ്രമുഖ ഗാന്ധിയനും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന
എൻ. വേലായുധനെ അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറി ഡോ: എം പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എൻ വേലായുധൻ സ്മാരക പുരസ്കാര ജേതാവ് കോഴിക്കോട് ബാറിലെ അഭിഭാഷകനായ ലൂക്കോ ജോസഫിന് സമ്മാനിച്ചു.ഇന്ത്യൻ നാഷണൽ സാലറീസ് എംപ്ലോയിസ് ആൻ്റ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി ദേശീയ വൈസ് പ്രസിഡൻറ് എം കെ ബീരാൻ അധ്യക്ഷത വഹിച്ചു.

അഭിഭാഷകരായ കെ പി ബഷീർ ,പി വി മോഹൻലാൽ ,എ വി രാജീവ് ,എം എ അഷറഫ് അലി, കെ എം കാദിരി, എൻ വേലായുധൻ അനുസ്മരണ സമിതി കൺവീനർ സി ശശി ,എം എ റഹിമാൻ, ഡോ: ജനാർദ്ദനൻ ,എം പി രാമകൃഷ്ണൻ, പി ശിവാനന്ദൻ, കെ സി പുഷ്പകുമാർ , എ പി വേലായുധൻ ,കെ പത്മകുമാർ ,എൻ ശ്രീജിത്ത് അഡ്വ: ലൂക്കോ ജോസഫ്, എം സതീഷ് കുമാർ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply