തിക്കോടി: റേഡിയോ നാടകങ്ങളുടെ കുലപതിയും സാഹിത്യകാരനുമായ പള്ളിക്കര ടി. പി. കുഞ്ഞികൃഷ്ണന്റെ പുതിയ നാടക സമാഹാരം മതിലേരിക്കന്നി കവിയും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു. തിക്കോടി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കവയിത്രി ഹീര നെട്ടൂർ ആദ്യ പ്രതി ഏറ്റുവാങ്ങി. മതിലേരി കന്നി, കൂറൂളി ചെക്കോൻ എന്നീ നടാകങ്ങളടങ്ങിയ കൃതി പാലക്കാട് കരിമ്പന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്.
പ്രഭാകരൻ കെെനോളി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇ. സി. വാസുദേവ് പുസ്തകം പരിചയപ്പെടുത്തി. ഇ. ശ്രീധരൻ, മേലടി മുഹമ്മദ്, പള്ളിക്കര കരുണാകരൻ, വി. പി. നാസർ, ടി. പി. പ്രജീഷ് കുമാർ, രാജീവൻ കൂടലൂർ എന്നിവർ പങ്കെടുത്തു. പള്ളിക്കര ടി. പി. കുഞ്ഞികൃഷ്ണൻ മറുപടി പറഞ്ഞു.