ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്സുകള്‍
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മയനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ. , ഡേറ്റാ എന്‍ട്രി ആന്‍ഡ് ഡി.ടി.പി കോഴ്സുകളിലേക്കാണ് പ്രവേശനം.
ഡി.സി.എ: കുറഞ്ഞ യോഗ്യത – പ്ലസ് ടു,
ഡേറ്റാ എന്‍ട്രി ആന്‍ഡ് ഡി.ടി.പി: – കുറഞ്ഞ യോഗ്യത എസ്എസ്എല്‍സി.
40 ശതമാനത്തില്‍ കുറയാത്ത അസ്ഥി/കേള്‍വി/സംസാര പരിമിതിയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. സ്വയം തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം) ജൂണ്‍ നാലിനകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ ഇ മെയില്‍ വഴിയോ അയക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2351403 ഇ-മെയില്‍: vtckkd@gmail.com
സൗജന്യ സ്റ്റെനോഗ്രഫി/ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്‌സ്
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി.യുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി,ടൈപ്പ്‌റൈറ്റിംഗ് /കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്‌സ് നടത്തുന്നു. എസ്.എസ്.എല്‍.സി. യോഗ്യതയുളള, 38 വയസ്സില്‍ താഴെ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ക്ക് സിവില്‍ സ്റ്റേഷനിലെ സി ബ്ലോക്കില്‍ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അപേക്ഷ നൽകാം. അവസാന തീയതി മെയ് 31. ഫോൺ: 0495-2376179
റേഷന്‍കട ലൈസന്‍സി നിയമനം അപേക്ഷ ക്ഷണിച്ചു
കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ 28 ാം ഡിവിഷനിലെ മുക്കിലങ്ങാടി പ്രദേശത്തെ 71- ാം നമ്പര്‍ റേഷന്‍കടയില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിനായി വിജ്ഞാപനം ചെയ്ത ഒഴിവിലേക്ക് പട്ടികജാതിസംവരണ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍/സഹകരണ സംഘങ്ങള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളു. എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 62 നും പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 23 ന് വൈകീട്ട് മൂന്ന് മണിക്കകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്കു നൽകാം.
സംശയ നിവാരണത്തിന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് – 0495 2370655,
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് – 0495 2224030
ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പി.എം.എം.എസ്.വൈ പദ്ധതികളുടെ ജില്ലാതല മോണിറ്ററിംഗിന് വേണ്ടി ജില്ലാ പ്രോഗ്രാം മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത – ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം/ സുവോളജിയില്‍ എം.എസ്സി/ മറൈന്‍ ബയോളജിയില്‍ എം.എസ്സി/ ഫിഷറീസ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം/ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്,
ബി) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി)/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ കുറഞ്ഞ ഡിപ്ലോമ. ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. മൂന്ന് വര്‍ഷത്തെ അക്വാകള്‍ച്ചര്‍ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷ ജൂണ്‍ മൂന്ന് വൈകീട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട്-05 എന്ന വിലാസത്തില്‍ ലഭിക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0495 2383780, ഇ-മെയിൽ: ddfcalicut@gmail.com
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെല്‍ട്രോണില്‍ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ്, റീട്ടെയില്‍ ആന്‍ഡ് ലോജിസ്‌റ്റിക്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലെചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ ഒരുവര്‍ഷ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2504599, 8590605273
മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
ചാത്തമംഗലം പ്രാദേശിക കോഴി വളര്‍ത്തു കേന്ദ്രത്തില്‍ വിവിധ പ്രായത്തിലുള്ള മുട്ടക്കോഴി കുഞ്ഞുങ്ങള്‍ എല്ലാ ദിവസവും വില്പനയ്ക്കുണ്ട്. ഫാമില്‍ നേരിട്ടെത്തി വാങ്ങാം. നൂറില്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സ്ഥലത്ത് എത്തിച്ചു നൽകും. ഫോൺ: 0495-2287481, 9446694015.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്.എ എന്‍സിഎ എല്‍സി/എഐ (കാറ്റഗറി നം. 175/2020) തസ്തികയുടെ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് I എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നം. 179/2020) തസ്തികയുടെ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (കാറ്റഗറി നം. 532/13) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞതിനാല്‍ പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.