Sunday, December 22, 2024
Latest

ദേവഗിരി ആശാകിരൺ സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്ക് റവാബിയുടെ കൈത്താങ്ങ്


കോഴിക്കോട് :ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ചിന്റെ നേതൃത്വത്തിൽ റവാബി ട്രാവൽസിൻ്റെ സഹകരണത്തോടെ മെഡിക്കൽ കോളജിന് സമീപമുള്ള ആശാ കിരൺ സ്പെഷ്യൽ സ്കൂളിലേക്ക് എൻഡുറൻസ് ബൂസ്റ്റിംഗ് എക്സർസൈസ് മെഷീൻ നൽകി.കൂടാതെ കോഴിക്കോടിൻ്റെ പരിസരപ്രദേശങ്ങളിൽ ഉള്ള പാലിയേറ്റീവ് സെന്ററുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജ്,ഐ എൻ സി എച്ച് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് 4,50,000 രൂപയുടെ
1800 ബോട്ടിൽ സാനിറ്റൈസറുകളും വിതരണ ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു.

ലയൻസ് ക്ലബ് ഫസ്റ്റ് വി ഡി ജി ടി കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി, ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പ്രസിഡൻറ് ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. മികച്ച സേവന പ്രവർത്തനം നടത്തിയ അബ്ദുൽ സത്താറിനെ ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാടയണിയിച്ച് ആദരിച്ചു,സജീവ് കുമാർ , സാംസൺ എം ജോൺ ,സെക്രട്ടറി അബ്ദുൾ കബീർ, റവാബി ട്രാവൽസ് എം.ഡി അബ്ദുൽ സത്താർ, സന്തോഷ് കുമാർ,രജീഷ് ഇ,സുരേഷ് കുമാർ, പ്രേംകുമാർ,രവിഗുപ്ത, ഫാദർ ജോണി കൊച്ചുതാഴം എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply