കോഴിക്കോട് : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തൻ വീട്ടിൽ ജിതിൻ (31 ) നെ ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചേവായൂര്‍ സ്വദേശിനിയായ യുവതിയുമായി മാട്രിമോണി വഴി പരിചയപ്പെട്ട പ്രതി കോഴിക്കോട് അപ്സര തിയേറ്ററിനടുത്തുള്ള ലോഡ്ജിൽവെച്ചും മാവൂർ റോഡിലുള്ള ഹോട്ടലിൽ വെച്ചും പരാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പല തവണയായി പീഡിപ്പിക്കുകയും തിരിച്ച് തരാമെന്ന് പറഞ്ഞ് പരാതിക്കാരിയുടെ 10 പവൻ സ്വർണ്ണവും ആറ് ലക്ഷം രൂപയും കൈക്കലാക്കി തിരിച്ച് നല്‍കതിരിക്കുകയും, പരാതിക്കാരിയേയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയിൽ ടൌണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ തിരുവനന്തപുരം വെച്ച് ടൌണ്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നിർദേശപ്രകാരം SI മാരായ സജി ഷിനോബ്, ASI റിനീഷ് കുമാർ, SCPO ലിജീഷ് , CPO മാരായ രഞ്ജിത്ത്, സുബിനി എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.










