കോഴിക്കോട്:അമർനാഥ് പള്ളത്ത് (ഴിക്കോടൻ) രചിച്ച ഒമ്പതാമത്തെ പുസ്തകമായ ‘ഞമ്മന്റെ കോയിക്കോട്’ കഥാസമാഹാരം തിരക്കഥാകൃത്ത് ശത്രുഘ്നൻ, സാഹിത്യകാരി കെ.പി.സുധീരക്ക് ആദ്യകോപ്പി നൽകി പ്രകാശനം ചെയ്തു. തിരക്കഥാകൃത്ത് പി.ആർ.നാഥൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര കഥാകൃത്ത് റഹിം പൂവാട്ടുപറമ്പ്, അനീസ് ബഷീർ, ചിത്രകാരൻ ഇ.സുധാകരൻ സംസാരിച്ചു.