കോഴിക്കോട്:സ്തനാർബുദ ബോധവൽക്കരണ മാസത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ സ്കൂട്ടർ റാലിയും സൈക്കിൾത്തോണും സംഘടിപ്പിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഓ.ഓ പൂർണിമ രാജ റാലി ഫ്ലാഗ് ഓഫ് ചെയ്തു.ഗ്രൂപ്പ് സി.ബി.ഡി.ഒ റാം സുബ്രഹ്മണ്യം,സീനിയർ മാനേജർ സിജോ മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അരയിടത്ത് പാലത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ബേബി മെമ്മോറിയൽ ആശുപത്രി പരിസരത്ത് സമാപിച്ചു.തുടർന്ന് ബോധവൽക്കരണ ക്ലാസ്സും നടന്നു.










