കോഴിക്കോട്:ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവന ദാതാവും അവാർഡ് ജേതാവും വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള ടൂർ ടൈംസിന് കീഴിൽ ഇന്ത്യയിലെ പൈതൃക നഗരങ്ങൾ സന്ദർശിക്കാനുള്ള അവസരമൊരുക്കുന്നു.
ഹംപി, മഹാബലേശ്വർ, ഷിർദ്ദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രത്യേക ട്രെയിൻ ഒക്ടോബർ രണ്ടിന് പുറപ്പെടും. 11 ദിവസം നീളുന്ന യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേ 33% സബ്സിഡി നൽകും.
മധുരൈ നിന്ന് പുറപ്പെടുന്ന ട്രെയിനിന്
കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
അറിയിപ്പുകൾക്കായുള്ള പിഎ സിസ്റ്റംസ് ഓൺബോർഡ്, പരിശീലനം ലഭിച്ച കോച്ച് സെക്യൂരിറ്റിയും ടൂർ മാനേജർമാരും, യാത്രാ ഇൻഷുറൻസ്, മികച്ച ഹോട്ടലുകൾ, കാഴ്ചകളും ട്രാൻസ്ഫറുകളും, ദക്ഷിണേന്ത്യൻ ഭക്ഷണം, ഓൺബോർഡ്-ഓഫ് ബോർഡ് എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളോടെയാണ് ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്.
ലഗേജ് സുരക്ഷിതമായി ട്രെയിനിൽ തന്നെ സൂക്ഷിക്കാൻ സൗകര്യം ലഭിക്കുന്ന യാത്രയിൽ വിനോദസഞ്ചാരികൾക്ക് എൽടിസി/എൽഎഫ്‌സി സൗകര്യവും ലഭിക്കും.
സ്ലീപ്പർ ക്ലാസ് (ബഡ്ജറ്റ്) 29,800 രൂപയിൽ ആരംഭിക്കുന്ന പാക്കേജിൽ തേർഡ് എസി (കംഫർട്ട്) 39,100 രൂപ, സെക്കൻഡ് എസി (ഡീലക്സ്) 45,700 രൂപ, ഫസ്റ്റ് എസി (ലക്ഷ്വറി) 50,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. www.tourtimes.in വഴി ബുക്കിംഗ് നടത്തുകയോ ബുക്കിംഗിനായി 7305 85 85 85 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.