Local News

ഫോൺ മാറ്റിവെച്ചു:16കാരൻ മാതാപിതാക്കളെയും സഹോദരിയെയും വെടിവെച്ച് കൊന്നു


മൊബൈൽ ഫോൺ മാറ്റി വെച്ചതിന് പതിനാറുകാരൻ മാതാപിതാക്കളെയും സഹോദരിയും വെടിവെച്ചുകൊന്നു. ബ്രസീൽ സാവോപോളോയിൽ ആണ് സംഭവം. കുട്ടിക്ക് അമിതമായി മൊബൈൽ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഇത് കുറയ്ക്കാൻ ആണ് രക്ഷിതാക്കൾ ഫോൺ മാറ്റിവെച്ചത്. എന്നാൽ ഇതിൽ പ്രകോപിതനായ 16കാരൻ അക്രമത്തിലേക്ക് കടക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് സിവിൽ പൊലിസ് ഓഫീസർ ആണ്.

അദ്ദേഹത്തിന്റെ ഔദ്യോഗിക സർവീസ് തോക്ക് ഉപയോഗിച്ചാണ് കുട്ടി ഹീനകൃത്യം നടത്തിയത്. അച്ഛനെ പുറകിൽ നിന്ന് വെടിവെച്ചു വീഴ്ത്തി, റൂമിലെത്തി സഹോദരിക്ക് നേരെയും വെടിയുതിർത്തു. ഈ സമയം വീട്ടിൽ ഇല്ലായിരുന്ന അമ്മ മടങ്ങിയെത്തിയപ്പോൾ അമ്മയെയും സമാനമായ രീതിയിൽ ആക്രമിച്ചുച്ചു കൊലപ്പെടുത്തി.

സംഭവം നടന്ന് രണ്ടുദിവസത്തോളം കുട്ടി മൃതശരീരങ്ങൾക്കൊപ്പം കുട്ടി മൃതശരീരങ്ങൾക്കൊപ്പം ചെലവിടുകയും ചെയ്തു. വിവരം പുറത്തറിഞ്ഞ് അന്വേഷണസംഘം എത്തുമ്പോഴും മൃതദേഹങ്ങൾക്കൊപ്പമായിരുന്നു കുട്ടി.
കുറ്റം സമ്മതിക്കുകയും കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.


Reporter
the authorReporter

Leave a Reply