കൊല്ലത്ത് മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. അഞ്ചൽ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുമ്പ് കമ്പി കൊണ്ടുള്ള തോട്ടിയാണ് മാങ്ങ പറിക്കാനായി ഉപയോഗിച്ചത്. ഇതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ മനോജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.