നന്മണ്ട:കേരള നിയമസഭ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലിൽ സമഗ്രവും, എല്ലാ വിഭാഗം ചികിത്സാ സമ്പ്രദായങ്ങൾക്കും തുല്യപരിഗണന നൽകുന്നതുമായിരിക്കണമെന്ന് എം. കെ. രാഘവൻ. എം. പി . ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) യുടെ 44ാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ധം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആയുർവ്വേദ ആശുപത്രിയ്ക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി സമർപ്പിക്കുന്ന പക്ഷം വ്യത്യസ്ത കമ്പനികളുടെ സി. എസ്. ആർ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പും നൽകി. ആയുർവ്വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, ഔഷധകൃഷി, വ്യാപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ സംഘടന കാര്യക്ഷമമായി ഇടപെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യാതിഥിയായി പങ്കെടുത്ത ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. സുനിൽ കുമാർ, ആയുർവേദത്തിനു പൊതുജനാരോഗ്യത്തിൽ പ്രാധാന്യം കൂടി വരുന്നതായും, വ്യാജ ചികിത്സയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.
കൂടാതെ സാന്ത്വന ചികിത്സാരംഗത്ത് ആയുർവ്വേദത്തിൻ്റെ സാധ്യതകൾ ബ്ലോക്ക് തല പരിപാടികളിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.
എ.എം.എ.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. സുഗേഷ് കുമാർ. ജി. എസ് പതാക ഉയർത്തി . ഡോ. ദേവി മഞ്ജുളയുടെ രംഗ പൂജയോടെ തുടങ്ങിയ ചടങ്ങിൽ എ.എം.എ.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. സുഗേഷ് കുമാർ. ജി. എസ് അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ഡോ. റോഷ്‌ന സുരേഷ് സ്വാഗതം പറഞ്ഞു.
നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ. അനീന. പി. ത്യാഗരാജ്, AMA അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് കാളൂർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
സമഗ്ര സംഭാവനക്കുള്ള എ.എം.എ.ഐ രാംദാസ് വൈദ്യർ മെമ്മോറിയൽ അവാർഡ് ഡോ. എ. പി. ഹരിദാസനും, യുവ സംരംഭകർക്കുള്ള എ.എം.എ.ഐ സാകല്യ ആയുർവേദ അവാർഡ് ഡോ. സജ്‌ന വിപിൻ, ഡോ. പ്രസ്യ മിഥുൻ എന്നിവർക്കും നൽകി.
/
സംഘടനാ സമ്മേളനം എ.എം.എ.ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഡോ. വി. ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. സുഗേഷ് കുമാർ. ജി. എസ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ. എ. പി. ഹരിദാസൻ സ്വാഗതം പറഞ്ഞു.
എ.എം.എ.ഐ കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. മുംതാസ്. എം. കെ അനുശോചന പ്രമേയം, എ.എം.എ.ഐ സംസ്ഥാന ട്രഷറർ ഡോ. മുഹമ്മദ് റാസി സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്, ജില്ലാ സെക്രട്ടറി ഡോ. റോഷ്‌ന സുരേഷ് ജില്ലാ കമ്മിറ്റി റിപ്പോർട്ട്, വനിതാ കമ്മിറ്റി കൺവീനർ ഡോ. സിലു. എസ്. യു ജില്ലാ വനിതാ കമ്മിറ്റി റിപ്പോർട്ട്,
ട്രഷറർ ഡോ. അനൂപ്. വി. പി ജില്ലാ സാമ്പത്തിക റിപ്പോർട്ട്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. പ്രവീൺ. കെ പ്രമേയം എന്നിവ അവതരിപ്പിച്ചു.
റിപ്പോർട്ടിൻമേൽ വിവിധ ഏരിയകളിൽ നിന്നെത്തിയ അംഗങ്ങളുടെ സജീവമായ ചർച്ച നടന്നു. പബ്ലിക് ഹെൽത്ത് ആക്ടിൽ രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ആയുർവ്വേദ ഡോക്ടർമാർക്കു നൽകുക, കോഴിക്കോട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുക, പുറക്കാട്ടേരി കുട്ടികളുടെ ആയുർവേദ ആശുപത്രിയിൽ സ്ഥിരം തസ്തിക സൃഷ്ടിക്കുക, തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ ഡോ. ഹരികൃഷ്ണൻ നന്ദി പറഞ്ഞു.
*ഭാരവാഹികൾ*
പ്രസിഡന്റ് : ഡോ. പി. ചിത്രകുമാർ
വൈസ് പ്രസിഡന്റ് : ഡോ. റോഷ്‌ന സുരേഷ്
വൈസ് പ്രസിഡന്റ് : ഡോ. റീജ മനോജ്
സെക്രട്ടറി : ഡോ. അനൂപ്. വി. പി
ജോയിന്റ് സെക്രട്ടറി : ഡോ. ഹെന്ന കുഞ്ഞബ്ദുള്ള
ജോയിന്റ് സെക്രട്ടറി : ഡോ. അബ്ദുൾ റസാഖ്
ട്രഷറർ : ഡോ. അഖിൽ. എസ്. കുമാർ
*വനിതാ കമ്മിറ്റി*
ചെയർപേഴ്സൺ : ഡോ. നിബില. പി. എസ്
കൺവീനർ : ഡോ. അഞ്ജു രാധാകൃഷ്ണൻ