Art & CultureLocal News

പി.എസ് രാമചന്ദ്രന്റെ മ്യൂസിക് ഓൺ സ്ട്രിങ്ങ്സ് ഡിസംബർ 15ന്

Nano News

കോഴിക്കോട്: സംഗീതലോകത്തെ മഹാരഥൻമാർക്ക് ആദരം അർപ്പിച്ച് പ്രശസ്ത വയലിനിസ്റ്റ് പി.എസ് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഓൺ സ്ട്രിങ്ങ്സ് എന്ന പരിപാടി ഡിസംബർ 15 ന് വൈകീട്ട് ആറു മുതൽ ഒമ്പതു വരെ കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടക്കും. ഗായകൻ ഉണ്ണിമേനോൻ മുഖ്യാതിഥിയാവും. നൗഷാദ്, സലിൽ ചൗധരി, എം.എസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി, ദേവരാജൻ, ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങി പ്രശസ്തരായ മിക്കവാറും എല്ലാ സംഗീത സംവിധായർക്കും വയലിൻ വായിച്ചൻ രാമചന്ദ്രൻ ഗാനസസ്യയിൽ മലയാളത്തിലും ഇതര ഭാഷകളിലുള്ള സംഗീതസംവിധായകരുടെ ഗാനങ്ങളും വയലിനിൽ ആലപിക്കും. റീഗൽ സിനിമാസും പി.ഭാസ്ക്കരൻ ഫൌണ്ടേഷനും സംഗീതമേ ജീവിതം ഫൌണ്ടേഷനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.


Reporter
the authorReporter

Leave a Reply