ആലുവയിൽ ബസിൽ കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മാരി(24), ദേവി(29) എന്നിവരാണ് പൊലിസ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആലുവ എറണാകുളം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിലാണ് കവർച്ച നടന്നത്.
ബസിലെ യാത്രക്കാരിയുടെ ബാഗിൽ സൂക്ഷിച്ച 8,000 രൂപയാണ് ഇവർ മോഷ്ടിച്ചത്. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലിസ് ഉടൻ തന്നെ കവർച്ചക്കാരെ കണ്ടെത്തുകയായിരുന്നു. ഇതാദ്യമല്ലെന്നും സംസ്ഥാനത്തുടനീളം ഇവർക്കെതിരെ മോഷണ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും ആലുവ പൊലിസ് അറിയിച്ചു.