കോഴിക്കോട്: അവശ്യ സാധനങ്ങളുടെ വില വർദ്ധന തടയാൻ സർക്കാർ വിപണിയിൽ ഇടപെടണം, വിലക്കയറ്റം നിയന്ത്രിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മെയ് 27 വെള്ളിയാഴ്ച്ച ജില്ലയിൽ 250 കേന്ദ്രങ്ങളിൽ തക്കാളി സമരം സംഘടിപ്പിച്ചു താക്കാളിക്കു പുറമെ എല്ലാത്തിനും തീവിലയാണ്. അരി, നേന്ത്രക്കായ, ബീൻസ്, മുരിങ്ങ, പയർ, കോഴിമുട്ട, വെണ്ട, കൈപക്ക തുടങ്ങി എല്ലാത്തിനും വില വർദ്ധിച്ചിരിക്കുകയാണ്. പല സാധനങ്ങളും കമ്പോളങ്ങളിൽ ലഭ്യമല്ല. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ആവശ്യപെട്ടു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി ജില്ലാ ഭാരവാഹികളായ എൻ.കെ റഷീദ് ഉമരി, എ.പി നാസർ, കെ. ഷെമീർ , ടി.കെ.അബ്ദുൽ അസീസ് മാസ്റ്റർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി