കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേളയുടെ ഭാഗമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കായിക മത്സരങ്ങൾ നടന്നു. ലയോള സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാൽപിഡൊ ഇലക്ട്രോണിക്സ് ഡയറക്ടർ നാസിം ബക്കർ ജഴ്സി പ്രകാശനം നിർവഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കമാൽ വരദൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ഫിറോസ് ഖാൻ, എം.കെ സുഹൈല, പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും സ്പോർട്സ് കമ്മിറ്റി കൺവീനർ നിസാർ കൂമണ്ണ നന്ദിയും പറഞ്ഞു.










