Friday, May 17, 2024
General

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം


കേരളത്തിൽ ചൂട് വർദ്ധിച്ചതോടെ വൈദ്യുത ഉപയോഗവും പ്രതിസന്ധിയിൽ.ഓരോ ദിവസവും പീക്ക് ടൈമിൽ 5000ത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്.

ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്. അതിനാൽ കേരളം നേരിടുന്ന വൈദ്യുത പ്രതിസന്ധി ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരും.ദീർഘകാല കരാർ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം.ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വൈദ്യുത മന്ത്രി മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നാളെ യോഗം ചേരുന്നത്.

8 മുതൽ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്. വരും ദിവസങ്ങളിൽ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ ഭാരിച്ച ബാധ്യതയാകും ബോർഡിന് ഉണ്ടാവുക.

അതേസമയം വൈദ്യുത ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ കെഎസ്ഇബി നിർദേശിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാത്രി സമയങ്ങളിൽ എ.സി യുടെ ഉപയോഗം നിലവിലെ സാഹചര്യത്തിൽ നിയന്ത്രിക്കാനാവില്ല. എന്നാൽ രാത്രി കാലങ്ങളിൽ പകൽ ചെയ്യാനാവുന്ന പ്രവർത്തികൾ ഒഴിവാക്കാനാവും. തുണികൾ കഴുകുന്നതും തേക്കുന്നതും ഒഴിവാക്കാനാവും. അതുപോലെ പമ്പ് സെറ്റുകളുടെ ഉപയോഗവും ഒഴിവാക്കാം. മൂന്ന് മുറികളിലെ AC രണ്ട് മുറികളിലായി കുറക്കാം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പ് ചെയ്യുകയും ആവാം.

എത്ര ശ്രമിച്ചിട്ടും ട്രാൻസ് ഫോർ മറുകളുടെ ലോഡ് നിയന്ത്രിക്കാനാവുന്നില്ല . അതിനാൽ രാത്രി കാലങ്ങളിലെ അനാവശ്യ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ഞങ്ങളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


Reporter
the authorReporter

Leave a Reply