കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിക്കുന്നു. കോഴിക്കോട് ഒരു മുട്ടയുടെ ചില്ലറ വിൽപ്പന 6.50 ആണെങ്കിൽ കൊച്ചിയിൽ ഏഴു കടന്നു.മൊത്ത വില കൊച്ചിയിലും കോഴിക്കോടും 6 രൂപയ്ക്ക് മുകളിലാണ്. ഉൽപാദനം കുറഞ്ഞതിനൊപ്പം ഉപഭോഗം കൂടിയതാണ് വില വർദ്ധനവിൻ്റെ കാരണമെന്ന് മുട്ട വിതരണ മേഖലയിലുള്ളവർ പറയുന്നു.സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നിലവിൽ വന്നതും വീടുകളിൽ മുട്ട ഉപഭോഗം കൂടി.തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് മുട്ട പ്രധാനമായും എത്തുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നാമക്കലിൽ നിന്ന് വ്യാപകമായി കയറ്റി അയക്കുന്നതും ദൗർലഭ്യത്തിന് കാരണമാണ്.