LatestPolitics

‘പിഎം ശ്രീ കേരളം നടപ്പാക്കില്ല; സിപിഐഎം ആര്‍എസ്എസ് പരിപാടിയെ പിന്തുണയ്ക്കാന്‍ പോകുന്നില്ല’; ബിനോയ് വിശ്വം

Nano News

കേന്ദ്രവിദ്യഭ്യാസ പദ്ധതി പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി സിപിഐഎം മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇന്നലത്തെ പരിഹാസമറുപടിയും ബിനോയ് വിശ്വം ഇന്ന് തള്ളിക്കളഞ്ഞു. അത് അരാഷ്ട്രീയ മറുപടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. അത്തരമൊരു അരാഷ്ട്രീയ ചോദ്യം ചോദിക്കാനുള്ള ആളല്ല സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്നെനിക്ക് അറിയാം. സിപിഐഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ രാഷ്ട്രീയ ആശയ നിലവാരത്തിന് നിരയ്ക്കാത്ത ചോദ്യം എം വി ഗോവിന്ദന്‍ ചോദിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട് – അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ സംസ്ഥാനമന്ത്രിസഭാ യോഗം ചേരുകയാണ്. വിഷയം അജയണ്ടയിലില്ലെങ്കിലും ചര്‍ച്ചയ്ക്ക് വന്നാല്‍ എതിര്‍ക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം.


Reporter
the authorReporter

Leave a Reply