കോഴിക്കോട് : ജില്ലാ ജനറൽ (ബീച്ച്) ആശുപത്രിയിലെ ശുചീകരണ ജോലിയിൽ പിൻവാതിൽ നിയമനം നടത്താൻ വേണ്ടി ആശുപത്രി അധികാരികൾ ഉണ്ടാക്കിയ പുതിയ നിയമന മാനദണ്ഡമായ 50 വയസ്സ് എന്ന പ്രായ പരിധി 60 ആക്കുക,
നിയമന കാലാവധി 6 മാസം എന്നത് 3 മാസമാക്കുക, സ്വജനപക്ഷം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലേബർ സർവീസ് സൊസൈറ്റി ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമരസമിതി ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉൽഘാടനം ചെയ്തു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മാനദണ്ഡപ്രകാരമെന്ന വ്യാജേന 50 വയസ്സ് പ്രായപരിധിയും 6 മാസ നിയമന കാലയളവ് എന്ന തൊഴിലാളിവിരുദ്ധ നിയമം നടപ്പിലാക്കി ജില്ലാ ജനറൽ ആശുപത്രിയിലെ അധികൃതർ 50 പിന്നിട്ട ശുചീകരണ തൊഴിലാളികളോട് കാണിക്കുന്ന തൊഴിൽ വിവേചനം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ.
സമാന്തര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചായി പ്രവർത്തിച്ച് സ്വജനപക്ഷപാതം കാണിക്കുന്ന ജില്ലാ ജനറൽ ആശുപത്രി ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളിൽ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ജനകീയ സമര സമിതി ചെയർമാൻ സതീഷ് പാറന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. ഷൈബു, കൺവീനർ എൻ. ഷിജി, ട്രഷറർ ടി. പ്രജോഷ് , ബി.പി.അഖിൽ , കെ. അജയലാൽ , ടി. അർജുൻ ,മധു കാമ്പുറം, ടി.പി. സുനിൽ രാജ്, മാലിനി സന്തോഷ്, ടി.സിദ്ധാർത്ഥൻ, ടി.ശ്രീകുമാർ ,ടി. ഹരീഷ്,സുനീഷ് കുമാർ , പി.രാജൻ, അംബിക കൊടുവള്ളി, വി. സാനിമ, ഗണേശൻ പി. ഗീത ടി.പി, ബിന്ദു അനീഷ്, മിനി കെ.കെ. എന്നിവർ സംസാരിച്ചു.