Latest

ബേപ്പൂരുകാർക്ക് ഉപകാരമില്ലാത്ത പെട്രോൾ ബങ്ക്, ഇന്ധന വിതരണം നിലച്ചിട്ട് ഒരാഴ്ച

Nano News

കോഴിക്കോട്: ബേപ്പൂർ നിവാസികളൾക്ക് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഏക ആശ്രയമായ പെട്രോൾ ബങ്കിൽ ഇന്ധനം നിലച്ചിട്ട് ഒരാഴ്ച.ആർ.എം ആശുപത്രിക്ക് മുൻവശം പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ ഏജൻസിയായ ഈ പെട്രോൾ ബങ്കിൽ ഇന്ധന വിതരണം നിലയ്ക്കുന്നത് പതിവാണ്. അരക്കിണർ മുതലുള്ളവർ ആശ്രയിക്കുന്നത് ഈ ഇന്ധന വിതരണ കേന്ദ്രത്തെയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ഉടമകൾ ഇന്ധനം എത്തിക്കാത്തതിന് പ്രധാന കാരണം. അവശ്യ സേവന വിഭാഗത്തിൽപ്പെടുന്നതാണ് ഇന്ധന വിതരണവും. പമ്പ് ഉടമകൾ വൻതുക കുടിശ്ശിഖ വരുത്തിയതാണ് ഇവർക്ക് ഇന്ധനം നൽകാത്തതെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പല തവണ താക്കീത് നൽകിയിട്ടും പമ്പുടമകൾക്ക് യാതൊരു കുലുക്കവുമില്ല.കഴിഞ്ഞ മാസവും ഇത്തരത്തിൽ ഇന്ധനം എത്തിക്കാത്തതിനെ തുടർന്ന് അടച്ചിട്ടിരുന്നു.ബാങ്ക് ഗ്യാരണ്ടിയിലാണ് ഇന്ധനം നൽകിയതെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ പറഞ്ഞിരുന്നു.തുടർന്നും ഇന്ധന വിതരണം നിലച്ചാൽ പമ്പുടമകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.എന്നാൽ അത്തരമൊരു നീക്കമൊന്നും കമ്പനി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇന്ധനം എത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തുമ്പോൾ ഇന്ധനമില്ല എന്ന ബോർഡാണ് കാണുക.ഇത് പൊതുജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.

തുടർച്ചയായി ഇന്ധന വിതരണം തടസ്സപ്പെടുന്നതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.പ്രശനം ഉടൻ പരിഹരിക്കുമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.എന്നാൽ പമ്പുടമകളുടെ ആ ഉറപ്പും നടപ്പായില്ല.

ബേപ്പൂർ മത്സ്യ ബന്ധന ഹാർബറിൽ ഇന്ധനം വിതരണം ചെയ്ത വകയിൽ ലക്ഷങ്ങൾ കുടിശ്ശിഖയായി ലഭിക്കാൻ ഉണ്ടെന്നും ഇതാണ് വീണ്ടും ഇന്ധനം എത്തിക്കാൻ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതെന്നുമാണ് പ്രതിഷേധക്കാരോട് പമ്പുടമകൾ പറഞ്ഞത്. എന്നാൽ ഈ വിഷയങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതില്ലെന്നും, പ്രശ്നത്തിൽ ജില്ലാ കലക്ടർ ഇടപെട്ട് ഇന്ധന വിതരണം പുന:സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ബേപ്പൂർ റൂട്ടിൽ മാത്തോട്ടത്ത് ഒരു പുതിയ പെട്രോൾ പമ്പിൻ്റെ നിർമ്മാണം കഴിഞ്ഞിട്ട് വർഷം ഒന്നാകുന്നു. എന്നാൽ ചില നിയമ പ്രശ്നങ്ങൾ കാരണം ഇതു വരെ തുറന്നുകൊടുത്തിട്ടില്ല.

ജനസാന്ദ്രതയേറിയ ബേപ്പൂർ മേഖലയിൽ അത്രയേറെ വാഹനങ്ങളും ഉണ്ട്.

 


Reporter
the authorReporter

Leave a Reply