GeneralPolitics

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

Nano News

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങൾ, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങൾ എന്നിങ്ങനെയാണ് ഇന്ന് പോളിംഗ് നടക്കുക. 219 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.

24 മണ്ഡലങ്ങളിലായി ആകെ 23 ലക്ഷം വോട്ടർമാർ ആണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് എല്ലാ മണ്ഡലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

ജമ്മു മേഖലയിലും കശ്മീർ മേഖലയിലും പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലെയും ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭീകരരുമായി സുരക്ഷ സേന കഴിഞ്ഞ ദിവസവും ഏറ്റുമുട്ടിയിരുന്ന സാഹചര്യത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയത്.


Reporter
the authorReporter

Leave a Reply