Sunday, December 22, 2024
GeneralLocal News

പ്രകൃതി ദുരന്തം, കരുതൽ വേണം;പണിക്കർ സർവ്വീസ് സൊസൈറ്റി (കണിയാർ ട്രസ്റ്റ് )


കോഴിക്കോട്: പാറ പൊട്ടിക്കലിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്താൻ സർക്കാർ തയ്യാറാവണമെണ് പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ മുരളീധരൻ പണിക്കർ.

പ്രകൃതിക്കെതിരെ ദശാബ്ദങ്ങളായി നടന്നു വരുന്ന കടന്നാക്രമണത്തിന്റെ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ മനുഷ്യനിർമ്മിതമാണ്.
ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന രീതിയിൽ പശ്ചിമഘട്ട മലനിരകളും വനമേഖലകളും നശിപ്പിച്ചതോടെയാണ് പ്രളയവും ഉരുൾപൊട്ടലും ആവർത്തിച്ച് ഉണ്ടാകുന്നത്.

ഹൈറേഞ്ചിലെ നഗരവൽക്കരണം കുറക്കുന്നതിനു പകരം അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾ വർഷാവർഷം വിഷുഫല രൂപത്തിൽ ഉണർത്താറുണ്ട്.

ജ്യോതിഷം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply