GeneralLocal News

സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റ് ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് ഡയലൈസറുകൾ നൽകി


കോഴിക്കോട് :സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് അറുപതോളം രോഗികള്‍ക്ക് സാമ്പത്തിക സഹായവും ഡയലൈസറും വിതരണം ചെയ്തു. പരിപാടി കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ്‌ ചെയർമാൻ ഷാജിർ അറാഫത്ത്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുപ്രഭാതം ഡയറക്ടര്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യാതിഥിയായി. ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ സി.എ ആലിക്കോയ, സിയസ്‌കോ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡേ. മുഹമ്മദ് അലി, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ മൊയ്തീന്‍ കോയ, ഉഷാ ദേവിടീച്ചർ , എസ്.കെ അബൂബക്കര്‍, മണി, അഡ്വ. ശ്യാം പത്മന്‍, മണ്ഡലം പ്രസിഡന്റ്‌ ഫിറോസ്, വിജയ് ലുല്ല പങ്കെടുത്തു. കോര്‍പറേഷന്‍ കൗണ്‍സിലര ഡോക്ടർ അജിത സ്വാഗതവും നജുമുദീൻ വി. വി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply