Sunday, December 22, 2024
Latest

പണ്ഡിത പ്രതിഭാ പുരസ്‌കാരം എ.വി ഉസ്താദിന് സമ്മാനിച്ചു


കോഴിക്കോട്: പാറന്നൂര്‍ ഉസ്താദ് സ്മാരക അഞ്ചാമത് പണ്ഡിത പ്രതിഭാ പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ ഫൈസിക്ക് സമ്മാനിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സമസ്ത ട്രഷററായിരുന്ന പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്്‌ലിയാരുടെ സ്മരണാര്‍ഥം റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യസാംസ്‌കാരിക സംഘടനയായ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍(കെ.ഡി.എം.എഫ് റിയാദ്) ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
സമസ്ത കേന്ദ്ര മുഷാവറ, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ അംഗം, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ്, നന്തി ദാറുസ്സലാം അറബിക് കോളജ് സെക്രട്ടറി തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എ.വി അബ്ദുറഹിമാന്‍ ഫൈസിയുടെ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.
കോഴിക്കോട്ട് നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രശസ്തിപത്രവും മൂസക്കുട്ടി ഹസ്രത്ത് ഉപഹാരവും സമര്‍പ്പിച്ചു. കെ.ഡി.എം.എഫ് റിയാദ് വൈസ് പ്രസിഡന്റ് ശമീര്‍ പുത്തൂര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ജന.സെക്രട്ടറി ഫസലുറഹിമാന്‍ പതിമംഗലം പ്രശസ്തിപത്രം വായിച്ചു. സമസ്ത കേന്ദ്ര മുഷാവറ അംഗം എന്‍.അബ്ദുല്ല മുസ്ല്ല്യാർ പ്രാര്‍ഥന നിര്‍വഹിച്ചു.
സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുഷാവറ അംഗം ഒളവണ്ണ അബൂബക്കര്‍ ദാരിമി, മദ്‌റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ സൂര്യ, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍, മുസ്ലിംലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സുപ്രഭാതം റസിഡന്റ് എഡിറ്റര്‍ സത്താര്‍ പന്തല്ലൂര്‍. ഇ.കെ അബൂബക്കര്‍ മുസ്ല്യാർ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ബാരി ബാഖവി, റഷീദ് ഫൈസി വെള്ളായിക്കോട്, സലാം ഫൈസി മുക്കം, ഹസൈനാര്‍ ഫൈസി, മുസ്തഫ ബാഖവി പെരുമുഖം, അസ്ലം ബാഖവി പാറന്നൂര്‍, കെ.പി കോയ, അലി അക്ബര്‍ മുക്കം, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, കെ.സി അബൂബക്കര്‍ ദാരിമി പാലക്കാട്, സയ്യിദ് എ.പി.പി തങ്ങള്‍, സയ്യിദ് മിര്‍ബാത് തങ്ങള്‍, ജാഫര്‍ ദാരിമി, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ശമീജ് പതിമംഗലം, ശഹീല്‍ കല്ലോട്, അബ്ദുല്‍ കരീം പയോണ, നജീബ് നെല്ലാംകണ്ടി, സലാം കളരാന്തിരി, അഷ്‌റഫ് കൊടുവള്ളി, ശബീര്‍ ചക്കാലക്കല്‍, റഫീഖ് മുട്ടാഞ്ചേരി, ഇസ്ഹാഖ് ദാരിമി, സിദ്ദീഖ് എടത്തില്‍, അമീന്‍ വെളിമണ്ണ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും കെ.ഡി.എം.എഫ് റിയാദ് ട്രഷറര്‍ മുഹമ്മദ് ഷബീര്‍ പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply