കോഴിക്കോട്: കേരളത്തിൻ്റെ തനതു ആയോധനകലയായ കളരിയെ പൂർണരൂപത്തിൽ അഭ്രപാളികളിലേക്ക് പകർത്തുകയാണ് രഞ്ജൻ മുള്ളറാട്ട്. ആദ്യാവസാനം കളരി തന്നെ ഇതിവൃത്തമായ “Look back “എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളാണ്. തൻ്റെ 80-ാം വയസ്സിലും ഇത്തരമൊരു അവസരം കൈവന്നതിൽ സന്തോഷമുണ്ടെന്നും കളരി തന്നെ ജീവിതമായ തനിക്ക് കളരി പ്രധാന കഥാതന്തുവായ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മീനാക്ഷിയമ്മ ഗുരുക്കൾ പറഞ്ഞു.
കർണ്ണാടക ചിക്കമംഗ്ലൂർ എന്നിവിടങ്ങളിൽ ചിത്രീകരണം കഴിഞ്ഞു.ക്ലൈമാക്സ് വടകര തച്ചോളി മാണിക്കോത്തും സാൻ്റ് ബാങ്ക് ബീച്ചിലും ചിത്രീകരിക്കും.
2022 ജൂണിൽ തീയ്യറ്ററുകളിൽ എത്തുന്ന “Look back ” മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളിലാണ് നിർമ്മിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ കളരി ഗുരുകുലം നിർമ്മിക്കുന്ന ചിത്രത്തിൽ പത്മശ്രീ മീനാക്ഷിയമ്മയെ കൂടാതെ സംവിധായകൻ രഞ്ജൻ മുള്ളറാട്ട്, ഉപാസന എന്നിവരും കളരി വിദ്യാർത്ഥികളും അഭിനയിക്കുന്നുണ്ട്.