Thursday, December 26, 2024
GeneralLatest

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


ന്യൂദല്‍ഹി: പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്, സാഹിത്യകാരന്‍ രാധേശ്യാം ഖേംക (മരണാനന്തര ബഹുമതി), പ്രഭാ ആത്ര എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ നല്‍കും. പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് 17 പേരും പദ്മശ്രീ പുരസ്‌കാരത്തിന് 107 പേരും അര്‍ഹരായി.
മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചി ത്ര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ സത്യനാരായണ നാദെല്ല, സുന്ദരന്‍ പിച്ചെ, സൈറസ് പൂനെവാലെ, പ്രതിഭ റേ, സ്വാമി സച്ചിദാനന്ദ്, വസിഷ്ഠ് ത്രിപദി, എന്‍. ചന്ദ്രശേഖരന്‍, വിക്ടര്‍ ബാനര്‍ജി, മധുര്‍ ജഫ്രി, ദേവേന്ദ്ര ജഹാരിയ, റാഷിദ് ഖാന്‍, രാജീവ് മെഹര്‍ഷി, എന്നിവര്‍ പദ്മഭൂഷണ് തെരഞ്ഞെടുക്കപ്പെട്ടു. ഗുര്‍മീത് ബാവ, സഞ്ജയ് രാജാറാം എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും പദ്മഭൂഷണ്‍ നല്‍കും.

സാഹിത്യകാരന്‍ പി. നാരായണകുറുപ്പ്, കളരി ഗുരുക്കള്‍ ശങ്കരനാരായണമേനോന്‍ ചുണ്ടയില്‍, മൃഗസംരക്ഷണ മേഖലയിലെ സംഭാവനകള്‍ക്ക് ശോശാമ്മ ഐപ്പ്, സാമൂഹ്യപ്രവര്‍ത്തക കെ.വി. റാബിയ എന്നിവര്‍ കേരളത്തില്‍ നിന്ന് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.


Reporter
the authorReporter

Leave a Reply