കുറ്റ്യാടി: ടൗൺ പരിസരങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരി മദ്യ മയക്ക് മരുന്ന് മാഫിയകളെ നിലയ്ക്ക് നിർത്തുക, ലോഡ്ജുകൾ കേന്ദ്രീകരിച്ച നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി യുവമോർച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിഷേധ ജ്വാല ഉയർത്തി.

ബി.ജെ.പി.കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ഷിഗിൽ കുറ്റ്യാടി അധ്യഷത വഹിച്ചു. ജുബിൻ പേരാമ്പ്ര, സുഗിലേഷ് പി.സി, പ്രഗിൽ പി.സി, അനോഷ് പി.കെ രാജേഷ് കെ. സി ,അനീഷ് പി.സി എന്നിവർ സംസാരിച്ചു.