GeneralLatest

നമ്മുടെ നാടിൻ്റെ മത നിരപേക്ഷത തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്;മന്ത്രി പി.എ മുഹമ്മദ് റിയാസ്


കോഴിക്കോട്:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.
നമ്മുടെ നാടിൻ്റെ മത നിരപേക്ഷത തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുതെന്ന് മന്ത്രി റിപ്പബ്ലിക്ക് സന്ദേശത്തിൽ പറഞ്ഞു.
 കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരേഡ് സംഘടിപ്പിച്ചത്.നാല് പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്.  കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും റൂറല്‍ ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പങ്കെടുത്തത്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഡി, സിറ്റി പോലീസ് മേധാവി എ.വി ജോർജ്, റൂറൽ പോലീസ് മേധാവി ശ്രീനിവാസൻ,മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.എ സച്ചിൻ ദേവ് എന്നിവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply