അമിത വേഗത്തില്‍ ഓടുന്ന ടിപ്പറുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത മന്ത്രിയുടെ നിർദ്ദേശം നൽകി. വേഗപ്പൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ് വെയര്‍ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കാന്‍ എല്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റുകള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി എടുക്കുന്നത്.
ആദ്യഘട്ടത്തില്‍ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു ജില്ലകളിലെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്മന്റ് സംഘങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധന സംസ്ഥാനത്താകെ നടക്കുകയാണ്.