കോഴിക്കോട് : മുചക്ര വാഹനത്തിൽ ഇന്ത്യയിലാദ്യമായി ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള ഒ എസ് എം ഇലക്ട്രിക് ഓട്ടോ റിക്ഷ വിപണിയിലെത്തി. ഒമേഗ സീക്കി മൊബിലിറ്റി ചെയർമാൻ ഉദയ് നാരഗ് ഉദ്ഘാടനം ചെയ്തു. അഴിഞ്ഞിലം ജംഗ്ഷൻ ഫറോഖ് കോളേജ് റോഡിൽ ഇവിഗോ എന്ന ഡീലർഷിപ്പ് ഷോറൂമിൽ നടന്ന ചടങ്ങിൽ ഇവിഗോ മാനേജിംഗ് പാർട്ണർമാരായ വി പി ദർശക് , ജോസഫ് തോമസ്, രഞ്ജു സച്ചിൻ എന്നിവർ സംസാരിച്ചു.

ഗുഡ്സ് ഓട്ടോയിലാണ് ഇത് വരെ ഒ എസ് എം ഏർപ്പെടുത്തിയിരുന്നത് ശനിയാഴ്ച മുതൽ കേരളത്തിലുടനീളം ഇലക്ട്രിക്ക് സൂപ്പർ പാസഞ്ചർ ഓട്ടോ റിക്ഷയ്ക്ക് ലഭ്യമാകുന്നതായി വാർത്ത സമ്മേളനത്തിൽ ഉദയ് നാരഗ് അറിയിച്ചു. വിവേക് ദവാൻ , അമിത് , ദർശക്, ജോസഫ് എന്നിവർ പങ്കെടുത്തു.










