Art & CultureEducationLatest

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സോണല്‍ കലോത്സവം: ഗവ. കോളേജ് മുണ്ടുപറമ്പ ജേതാക്കള്‍

Nano News

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴിക്കോട് സോണല്‍ കലോത്സവത്തില്‍ ഗവ. കോളേജ് മുണ്ടുപറമ്പ ഒന്നാംസ്ഥാനം നേടി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പത്ത് പ്രാദേശിക പഠന സഹായ കേന്ദ്രങ്ങളിലെ പഠിതാക്കളുടെ വ്യക്തിഗത ഇനങ്ങളില്‍ ഉള്ള കലാമത്സരങ്ങളില്‍ 153 പോയിന്റ് നേടിയാണ് ഗവ. കോളേജ് മുണ്ടുപറമ്പ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 108 പോയിന്റ് നേടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. ഫാറൂഖ് കോളേജ്, ജെ.ഡി.ടി. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനത്തില്‍ ജെ.ഡി.ടി. സെക്രട്ടറി ഹാരിഫ് സി.എ. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോം. ടി.കെ മഖ്ബൂല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കറ്റ് അംഗം പ്രൊഫ. ടി.എം.വിജയന്‍, സ്റ്റാഫ് അഡൈ്വസര്‍ വിജിത്ത് കുമാര്‍, ഗവ. കോളേജ് മുണ്ടുപറമ്പ എല്‍.എസ്.സി. കോ ഓര്‍ഡിനേറ്റര്‍ ഡോ.യു. ശ്രീവിദ്യ, സീനിയര്‍ ഫാക്കള്‍ട്ടി മെമ്പര്‍ സുജമോള്‍ എസ്. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്.ജി.ഒ.യു കോഴിക്കോട് റീജിയണല്‍ ഡയറക്ടര്‍ പ്രദീപ്കുമാര്‍ കെ. സ്വാഗതവും ജെ.ഡി.ടി. ഇസ്ലാം കോളേജ് എല്‍.എസ്.സി. കോ ഓര്‍ഡിനേറ്റര്‍ രമേശ് എന്‍ നന്ദിയും പറഞ്ഞു.
ഈ മാസം 28 മുതല്‍ 30 വരെ കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് മുന്നോടിയായാണ് അഞ്ച് മേഖലാ കലോത്സവങ്ങള്‍ സംഘടിപ്പിച്ചത്.

 


Reporter
the authorReporter

Leave a Reply