കോഴിക്കോട്: കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്.ഫയർഫോഴ്സ് എത്തി ഇയാളെ പുറത്തെടുത്തിരുന്നു.. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാളെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയും ഇയാളെ പുറത്തെടുക്കുകയുമായിരുന്നു. നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. ചുറ്റുമതിൽ പണിയാനെത്തിയതായിരുന്നു ഉദയ് മാഞ്ചി. വെള്ളിമാട്കുന്ന് നിന്നും വന്ന ഫയർഫോഴ്സാണ് തൊഴിലാളിയെ പുറത്തെത്തിച്ചത്.










