GeneralHealth

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം

Nano News

ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടയില്‍ 7 പേരുടെ മരണമാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാര്‍ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. റെനീഷിന്റേതുള്‍പ്പെടെ ജില്ലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറു പേര്‍ക്കാണ്. ജനുവരി മുതല്‍ 3,184 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി.1,032 പേരില്‍ രോഗം സ്ഥിരീകരിച്ചു.

പോത്തുകല്‍, പൂക്കോട്ടൂര്‍, പെരുവള്ളൂര്‍, മൊറയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേര്‍ക്കാണ്. ഇതോടെ ഇവിടെ പ്രദേശവാസികളും ഭീതിയിലാണ്.

വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചാലിയാര്‍ പ്രദേശത്തെ ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വീടുകയറിയുള്ള ബോധവല്‍ക്കരണവും ക്ലോറിനേഷന്‍ മുതലായ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മഴ തുടങ്ങിയാല്‍ രോഗവ്യാപനം കൂടുതല്‍ വേഗത്തിലാവാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


Reporter
the authorReporter

Leave a Reply