Latest

പുണെ – മുംബൈ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാല് പേർ വെന്തുമരിച്ചു


മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടനം നടന്നത്. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ നാല് പേർ വെന്തുമരിച്ചെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.


Reporter
the authorReporter

Leave a Reply