പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്തെ റോഡ് കാൽനടയാത്രക്ക് പോലും യോഗ്യമല്ലാത്ത രീതിയിലേക്ക് മാറിയിട്ടും പഞ്ചായത്ത് ഭരണ സമിതി റോഡ് ഗതാഗത യോഗ്യമാക്കാത്തത് പേരാമ്പ്രയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി. ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമൽ രാഗേഷ് ആരോപിച്ചു. ബി.ജെ.പി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ്, ഗവ: യു.പി സ്കൂൾ ,പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലത്തേക്ക് പോകാനുള്ള ഏക മാർഗ്ഗമായ ഈ റോഡ് പൈപ്പ് ഇടാൻ വേണ്ടി കീറിയതിന്റെ പേരിൽ നടക്കാൻ പറ്റാത്ത സ്ഥിതിയിലായിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടും ഗ്രാമ പഞ്ചായത്ത് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് . രണ്ടു ദിവസത്തിനുള്ളിൽ റോഡ് പണി തീർത്തില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധമുൾപ്പടെയുള്ള സമര പരിപാടിക്ക് ബി.ജെ.പി നേത്യത്ത്വം നൽകുമെന്നും രാഗേഷ് പറഞ്ഞു. കെ.പി പ്രസൂൺ അദ്ധ്യക്ഷത വഹിച്ചു. കെ.യം സുധാകരൻ, മമ്മിളി വേണു, കെ.കെ. സജീവൻ ,എം.ജി.വേണു , ഏ, കെ ജയസേനൻ , ദീപേഷ് കുണ്ടുംകര , കെ.കെ. സത്യൻ, പി.എം സുരേഷ് എന്നിവർ പ്രസംഗിച്ചു