ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഭാരവാഹികൾ സ്ഥാനമേറ്റു
കോഴിക്കോട് : ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ( ഐ സി ഐ ) കോഴിക്കോട് സെന്ററിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ടെക്നിക്കൽ സെമിനാറും, ട്രൈപെന്റാ ഹോട്ടലിൽ നടന്നു. കോൺക്രീറ്റ് ഈടു നില്പിനായി ശ്രദ്ധിക്കേണ്ട സാങ്കേതിക കാര്യങ്ങളെ കുറിച്ചു എഞ്ചിനീയർ ഷൈജു നായർ ക്ലാസെടുത്തു. ചെയർമാൻ എഞ്ചിനീയർ കെ. ഷാജു അധ്യക്ഷത വഹിച്ചു.
സജിത് ഭാസ്ക്കർ ( ചെയർമാൻ ), കല ( സെക്രട്ടറി ), സജു ( ട്രഷറർ ), സി. ജയറാം ( വൈസ് ചെയർമാൻ ), ടി. ജാബിർ ( ജോ. സെക്രട്ടറി ) എന്നിവർ പുതിയ ഭാരവാഹികൾ ആയി സ്ഥാനമേറ്റു. ആർക്കിറ്റെക്ട് വിവേക്, ആർക്കിറ്റെക്ട് നൗഫൽ, എഞ്ചിനീയർ മായ ചാർളി തോമസ്, സുരേന്ദ്രനാഥ്, ഹാരിസ്, കെ. സലീം, ഡോ. ജോർജ് ആൻ്റണി ( ജി.കെ ഗ്രൂപ്പ് ചെയർമാൻ ) എന്നിവർ സംസാരിച്ചു.