കോഴിക്കോട്:ഇടിമിന്നലിൽ ഒളവണ്ണയിലെ ഇയ്യാലിക്കുന്ന് രണ്ടാം തോട്ടത്തിത്തിൽ പ്രതീശൻ്റ വീടിന് വ്യാപക നഷ്ടം.
വീടിൻ്റെ മുകളിലത്തെ റൂമിൽ ഉണ്ടായിരുന്ന ടിവി, ഹോം തിയേറ്റർ, മറ്റു വെദ്യുതി ഉപകരണങ്ങൾ പ്രതീശൻ്റെ മകൻ അതുലിൻ്റെ സർട്ടിഫിക്കറ്റുകൾ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവ കത്തിനശിച്ചു ചുമരിനും കേടുപാടുണ്ടായി.
സംഭവസ്ഥലം ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ: വി കെ സജീവൻ, സംസ്ഥാന സമിതി അംഗം നാരായണൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ, ജന:സെക്രട്ടറി പവിത്രൻ പനിക്കൽ, സംസ്ഥാന കൗൺസിൽ അംഗം അയനിക്കാട് ശശീധരൻ, ജില്ലാ കമ്മറ്റി മെമ്പർ സി.എം ചിത്രാകരൻ എന്നിവർ സന്ദർശിച്ചു