മുക്കം:ചെറുവാടി പുഞ്ചപ്പാടം കതിരണിയിക്കാൻ വിദ്യാർത്ഥികൾ ഞാറു നട്ടു .ചെറുവാടി ഗവ:ഹയർ സെക്കൻഡറി എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് ഞാറു നട്ടത് . ഇതോടെ സംസ്ഥാനതല ഹരിതം പദ്ധതിക്ക് തുടക്കമായി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
മറഞ്ഞുപോയ കാർഷിക സംസ്കൃതി തിരിച്ചു പിടിക്കുകയാണ് എൻ എസ് എസ് എന്ന് മില്ലി മോഹൻ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുവാനായി സംസ്ഥാന എൻഎസ്എസ് ആസൂത്രണം ചെയ്ത പദ്ധതിയാണ് ഹരിതം .
ഹരിതം പദ്ധതിയുടെ കീഴിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ചെറുവാടി ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ് നടത്തുന്നുണ്ട്.ഹരിതം പദ്ധതിയുടെ ക്ലസ്റ്റർ തലം, ജില്ലാതലം പരിപാടികൾ കൂടി യൂനിറ്റ് ഏറ്റെടുത്തിട്ടുണ്ട്.
അത്യുൽപ്പാദന ശേഷിയുള്ള ഉമ,
മഹാരാഷ്ട്രയിലെ പരമ്പരാഗത ഇനമായ
നസർബാത്ത് എന്നീ ഇനങ്ങളാണ്
യൂനിറ്റ് കൃഷിക്കായി തിരഞ്ഞെടുത്തത്.
നെല്ലിനങ്ങളുടെ ജീൻബാങ്കർ ചെറുവയൽ രാമൻ നിർദ്ദേശിച്ച പ്രകാരം വയനാടൻ യുവ കർഷകൻ പ്രസീത് ബത്തേരിയിൽ നിന്നാണ് നസർബാത്ത് വിത്ത് മുള്ളപ്പിക്കാനായി കൈപ്പറ്റിയത്. ഉമയും നസർ ബാത്തും ഇടകലർത്തി എൻ എസ് എസ് ആശയങ്ങളെ ഫാം ആർട്ടിലൂടെ ആവിഷ്കരിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ .
നെൽ കൃഷിക്കാവശ്യമായ സാങ്കേതിക സഹായം
“കോഴിക്കോട് ജില്ലാ അഗ്രിക്കള്‍ച്ചറിസ്റ്റ്
ആന്റ് ഫാര്‍മേഴ്സ് സോഷ്യല്‍
വെല്‍ഫെയര്‍ കോ-ഓപ് സൊസൈറ്റി ” KAFCOS നൽകും .
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത ടീച്ചർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് സൗത്ത് ജില്ലാ കൺവീനർ എം.കെ.ഫൈസൽ പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കസ്ന ഹമീദ്,എൻ എസ് എസ് മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി.ബി.കൃഷ്ണൻ, പിടിഎ പ്രസിഡണ്ട് ഷരിഫ് കൂട്ടക്കടവത്ത് ,കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ എം മുഹമ്മദ്, കുന്ദമംഗലം ക്ലസ്റ്റർ കോർഡിനേറ്റർ പി.കെ സുധാകരൻ, തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ ടി.രതീഷ് എന്നിവർ സംസാരിച്ചു.
കരീം ഉമ്മിണിയിൽ,റജീന പൈക്കട്ടിൽ,സോഫിയ,
പ്രോഗ്രാം ഓഫീസർമാരായ കെ.പി ഫൈസൽ മുനീബ് എം.ടി,
മാനസ ഗ്രാമം പ്രതിനിധി കണ്ണൻകുട്ടി,സ്റ്റാഫ് സെക്രട്ടറി ഇ .ബിജു , ഫായിസ ഫൈസി, അധ്യാപകരായ ഷറീന ഒതയോത്ത് , കെ.അജിത്ത് , എം കെ എച്ച് എം എം ഒ .മണാശ്ശേരി, ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ തുടങ്ങിയ സ്കൂളുകളിലെവിദ്യാർത്ഥികൾ സന്നിഹിതരായി.
പ്രോഗ്രാം ഓഫീസർ യു.സുജിത്. പരിപാടിക്ക് നേതൃത്വം നൽകി. കോഴികോട് ജില്ലാ പഞ്ചായത്ത് അംഗം ബൽകിസ് ടീച്ചർ സ്വാഗതവും പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് നന്ദിയും പറഞ്ഞു.










