Friday, July 12, 2024
Latest

അറിയിപ്പുകൾ-09 06 22-കോഴിക്കോട്


അതിഥി അധ്യാപക ഒഴിവ്
കോഴിക്കോട് ​ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം, ഇംഗ്ലീഷ്  വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ജേണലിസം വിഭാ​ത്തിലേക്ക് ജൂൺ 13 രാവിലെ 10:30നും ഇംഗ്ലീഷ് വിഭാ​ത്തിലേക്ക് ജൂൺ 14 ന് രാവിലെ 10:30നും അഭിമുഖം നടക്കും. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2320694.
ലേലം
ഫിഷറീസ്  വകുപ്പിന്റെ ക്വാർട്ടേഴ്‌സ് സ്ഥിതിചെയ്യുന്ന പുതിയങ്ങാടി വില്ലേജിൽ 142/1എ, 142/4ബി, 142/4ബി2 എന്നീ സർവ്വെ നമ്പരുകളിൽപ്പെട്ട 87 സെന്റ് ഭൂമിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിർമിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങൾ നിരവിലുളള അവസ്ഥയിലും സ്ഥലത്തും ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ജൂൺ 16 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ: 0495 2380005.
ടെൻഡർ
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 21 വൈകീട്ട് അഞ്ച് വരെ. വിവരങ്ങൾക്ക് e-tenderskerala.gov.in.
ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ: സൗജന്യ പരിശീലനം 
സിവിൽ സ്റ്റേഷനിലെ പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
താത്പര്യമുള്ളവർ ജൂൺ 30 നകം പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് എന്ന ഓഫീസിൽ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 50 ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം. ഫോൺ: 0495-2376179.
ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് സിവിൽ സർവ്വീസസ് അക്കാദമി (കിലെ) തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ അവസരം ഉപയോഗിക്കാം. വിശദവിവരങ്ങൾക്ക്: 0495-2366380, 0495-2975274, 0495-2765274
ഫിസിയോതെറാപ്പിസ്റ്റ്:  കരാർ നിയമനം 
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി നരിക്കുനി സി.എച്ച്.സി.യിലെ  കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷ ജൂൺ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. വിലാസം: സെക്രട്ടറി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ചേളന്നൂർ 673616. ഫോൺ: 0495 2260272.
സ്റ്റുഡന്റ്‌സ് കൗൺസിലർ കൂടിക്കാഴ്ച 14 ന്  
കോഴിക്കോട് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡന്റ്‌സ് കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. ജൂൺ 14 രാവിലെ 10 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു,
കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അധിക യോഗ്യത/ മുൻപരിചയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം.

Reporter
the authorReporter

Leave a Reply